പാലാ: പൂവരണിയില്‍ കഞ്ചാവുവേട്ട. തൊടുപുഴ സ്വദേശി ജിജോയുടെ വീടിന്റെ സമീപത്തുനിന്നു രണ്ടു കിലോ കഞ്ചാവ് എസ്ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. പ്രതി ജിജോയെയും കൂട്ടാളിയെയും ഇന്നലെ തൊടുപുഴയില്‍നിന്നു പോലീസ് പിടിച്ചിരുന്നു.
അന്വേഷണത്തെത്തുടര്‍ന്ന് ഡോഗ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയില്‍ ജിജോയുടെ പൂവരണിയിലെ വീടിന്റെ മതിലിനു താഴെ വാഴക്കച്ചിക്കിടയില് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പഞ്ചായത്ത് മെംബറിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട ആളാണെന്നും നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലാ യിരുന്നുവെന്നും പോലീസ് പറഞ്ഞു.